വയനാട് മെഡിക്കൽ കോളേജ്Nn 67 f 1Ww ڈیhast YyD50 PR234
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ കോട്ടത്തറ പഞ്ചായത്തിൽ മടക്കിമലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആണ് വയനാട് മെഡിക്കൽ കോളേജ് അഥവാ എം.കെ. ജീനചന്ദ്രൻ സ്മാരക മെഡിക്കൽ കോളേജ്.[1] 2015 ജൂലൈ 12 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മെഡിക്കൽ കോളേജിനു ശില പാകിയത്.[2] 950 കോടി രൂപ വകയിരുത്തി ആരംഭിച്ച പദ്ധതി ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ അൻപത് ഏക്കർ സ്ഥലത്താണ് പണി നടക്കുന്നത്. മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനുള്ള പണം കിഫ്ബിയിൽ നിന്നു വകയിരുത്തുമെന്ന് 2017-ലെ കേരള സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Wayanad Medical College still a dream". Deccan Chronicle. 2018-02-04. ശേഖരിച്ചത് 2018-05-24.
- ↑ "വയനാട് മെഡിക്കൽ കോളേജ് മെഡിസിറ്റിയാക്കും: മുഖ്യമന്ത്രി". മാതൃഭൂമി ദിനപത്രം. ശേഖരിച്ചത് 2018-05-24.